സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ പങ്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ ഇടപാട് സംബന്ധിച്ച സിഎജിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചോര്‍ന്നു കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എന്‍സി ലാവ്ലിനെ കരിംപട്ടികയില്‍പ്പെടുത്തണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആവശ്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ വഞ്ചന നടന്നിട്ടുണ്ട്. ലാവ്ലിനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററിനായി 100 കോടി രൂപ കിട്ടുമെന്നാണ് കരുതിയിരുന്നത്. ഇക്കാര്യത്തിലെ വഞ്ച ഗുരുതരമായി വേണം കാണാന്‍.
ലാവ്ലിന്‍ കേസന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. കേസിലെ തുടരന്വേഷണം വിജിലന്‍സുമായി ആലോചിച്ച് തീരുമാനിക്കും. ഏത് തരത്തിലുള്ള അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ലാല്വിന്റെ പണം കിട്ടിയില്ലെങ്കിലും മലബാറിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് സെന്ററിന് സഹായം നല്‍കും.
സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നിട്ടാണെങ്കിലും ഇതേ കുറിച്ച് അന്വേഷണം വന്നത് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications