Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി: മുഖ്യമന്ത്രി അഴിമതി നടത്തിയെന്ന് മുരളി

ദുബായ്: ദുബായ് ഇന്റര്‍നെറ്റ് സിറ്റി നടപ്പാക്കുന്ന സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയിട്ടുണ്ടെന്ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ജൂലായ് 20 ബുധനാഴ്ച രാത്രി ദുബായിലെത്തിയതായിരുന്നു മുരളീധരന്‍.

ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുത്തു കൊണ്ടുള്ള പദ്ധതി കേരളത്തിന് ആവശ്യമില്ല. കേരളത്തിന് നല്‍കിയ ജോലി വാഗ്ദാനം സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കില്‍ ഭൂമി തിരിച്ചു പിടിക്കുന്ന വ്യവസ്ഥ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ധാരണാപത്രത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ഇന്റര്‍നെറ്റ് സിറ്റി സ്വകാര്യ മേഖലയിലാണോ ദുബായ് സര്‍ക്കാരിന്റേതാണോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്. കേരളത്തിന് സ്വന്തം വിമാനകമ്പനിയെന്നആശയം വെറും പ്രഖ്യാപനം മാത്രമാണെന്നുംമുരളീധരന്‍ പറഞ്ഞു.

കെ.പി.കുഞ്ഞിക്കണ്ണന്‍,സാദിരിക്കോയ, ടി.എം.സക്കീര്‍ഹുസൈന്‍, അഡ്വ. ഷിയോ പോള്‍ തുടങ്ങിയ പാര്‍ട്ടി ഭാരവാഹികളും മുരളിയോടൊപ്പം ദുബായിലെത്തിയിട്ടുണ്ട്. ജൂലായ് 21 വ്യാഴാഴ്ച വൈകിട്ട് ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്റില്‍ നടക്കുന്ന സ്വീകരണ പരിപാടികളില്‍ മുരളീധരന്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+