Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി പരീക്ഷ കുറ്റമറ്റതാക്കണം:ഹൈക്കോടതി

കൊച്ചി: എസ്എസ്എല്‍സി പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്താന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഹൈടെക്ക് സംവിധാനങ്ങള്‍ നടപ്പാക്കി പരീക്ഷ കുറ്റമറ്റതാക്കണമെന്ന് ആവശ്യപ്പെട്ട് ടീച്ചേഴ്സ് ഫോറം ഫോര്‍ സേവ് എഡ്യൂക്കേഷന്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്.

ചോദ്യപേപ്പര്‍ അച്ചടി സ്വകാര്യ പ്രസ്സുകളെ ഏല്‍പ്പിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. വിവിധ വകുപ്പു സെക്രട്ടറിമാര്‍ കൂടിയാലോചനയിലൂടെ പദ്ധതി തയ്യാറാക്കുകയും അത് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ വിധി പ്രഖ്യാപിച്ചത്.

ചീഫ് ജസ്റിസ് രാജീവ് രാജീവ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+