കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കും അന്തര്‍ സംസ്ഥാന സ്പിരിറ്റ് ലോബി സ്പിരിറ്റ് കടത്തുന്നുണ്ടെന്ന് എക്സൈസ് മന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയെ അറിയിച്ചു.
ടി. എം. ജേക്കബിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ചെക്പോസ്റുകള്‍ വഴിയും സ്പിരിറ്റ് കടത്തുന്നുണ്ടെന്നും അനധികൃതമായ സ്പിരിറ്റ് കടത്ത് തടയാന്‍ ചെക് പോസ്റുകളില്‍ 24 മണിക്കൂറും പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സദാസമയം പ്രവര്‍ത്തിക്കുന്ന ഒരു സ്ട്രൈക്കിംഗ് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. സ്പിരിറ്റ് കടത്ത് തടയുന്നതിന് താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications