പട്നയില്‍ കോടതിക്കു സമീപം ബോംബ് സ്ഫോടനം
പട്ന: പട്നയിലെ സിവില്‍ കോടതിക്കു കുറച്ചകലെയായി ജൂലായ് 22 വെള്ളിയാഴ്ച മൂന്നു ശക്തിയേറിയ ബോംബുസ്ഫോടനങ്ങളുണ്ടായി. സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
അനധികൃത സ്വത്തുകേസില്‍ കേന്ദ്രമന്ത്രി ലാലുപ്രസാദ് യാദവ് കോടതിയില്‍ ഹാജരാകുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് സ്ഫോടനമുണ്ടായത്.
അജ്ഞാതരായി ചിലര്‍ കുക്കുജഹാരിയ കമേഴ്സ്യല്‍ കോംപ്ലക്സിനു സമീപം വലിച്ചെറിഞ്ഞ ബോംബുകളാണ് പൊട്ടിയത്. സ്ഫോടനത്തെ തുടര്‍ന്ന് പൊലീസെത്തിയെങ്കിലും ഇവര്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.












Click it and Unblock the Notifications