സ്വത്തുകേസില്‍ നിന്നും ഒഴിവാക്കണം: ഇളവരശി
ബാംഗ്ലൂര്‍: ജയലളിതക്കെതിരായ അനധികൃത സ്വത്തുകേസിലുള്‍പ്പെട്ട ഇളവരശി തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി മുന്‍പാകെ അപേക്ഷ നല്‍കി.
ഇളവരശിക്കെതിരായ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും അവര്‍ക്കെതിരെ തെളിവില്ലെന്നും ഇളവരശിയുടെ വക്കീല്‍ ജ്യോതി പ്രതിക്കു വേണ്ടി വാദിച്ചു. എന്നാല്‍ ജ്യോതിയുടെ വാദം അംഗീകരിക്കരുതെന്നും ഇളവരശിക്കെതിരെ നിരവധി തെളിവുകളുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരെ കേസില്‍ നിന്ന് ഒഴിവാക്കരുതെന്നും പ്രോസിക്യൂഷന്‍ വക്കീല്‍ ബി.വി ആചാര്യ വാദിച്ചു. ലണ്ടന്‍ ഹോട്ടല്‍ കേസും അനധികൃത സ്വത്തുകേസും ഒരുമിച്ചു പരിഗണിക്കുന്ന സാഹചര്യത്തില്‍ കേസില്‍ പുതിയ കുറ്റപത്രം വേണമെന്നും ആചാര്യ ആവശ്യപ്പെട്ടു.
കേസിലുള്ള കൂടുതല്‍ വാദം ജൂലായ് 23 ശനിയാഴ്ചത്തേക്കു നീട്ടി പ്രത്യേക കോടതി ജഡ്ജി എ.എസ് പച്ചാദുരൈ ഉത്തരവിട്ടു.












Click it and Unblock the Notifications