പെട്രോള്‍, ഡീസല്‍ വില കേന്ദ്രം പുനപരിശോധിക്കും
ദില്ലി: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചിട്ടും എണ്ണക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യത്തില്‍ വിലവര്‍ദ്ധനയെക്കുറിച്ച് കേന്ദ്രം പുനപരിശോധിക്കും.
അന്താരാഷ്ട്രവിപണയില്‍ എണ്ണവിലവര്‍ദ്ധന വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 21 രാജ്യത്ത് വര്‍ദ്ധിപ്പിച്ച വിലകള്‍ എണ്ണക്കമ്പനികളുടെ നഷ്ടം പരിഹരിക്കാന്‍ പര്യപ്തമല്ലെന്ന് ഒരു കമ്പനി വക്താവ് പറഞ്ഞു.
പെട്രോള്‍ ഇപ്പോള്‍ ലിറ്ററിന് മൂന്നു രൂപയും ഡീസല്‍ 5.30 രൂപയും നഷ്ടത്തിലാണ് വില്‍പന നടത്തുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഐബിപി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയത്ത് 700 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിലവര്‍ദ്ധിപ്പിച്ചിട്ടും ഇവ നഷ്ടം നേരിടുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് മാത്രമാണ് ഇപ്പോള്‍ നഷ്ടം കൂടാതെ പ്രവര്‍ത്തിക്കുന്നതെന്നും വക്താവ് പറഞ്ഞു.
കേന്ദ്ര പെട്രോളിയം വകുപ്പുമന്ത്രി മണിശങ്കര്‍ അയ്യര്‍ കഴിഞ്ഞ ദിവസം ധനവകുപ്പുമന്ത്രി ചിദംബരവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. കമ്പനികള്‍ക്കു നേരിടേണ്ടി വരുന്ന നഷ്ടത്തിന്റെ വ്യക്തമായ കണക്കുകള്‍ നല്‍കാന്‍ ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications