നെല്‍കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി: ആര്യാടന്‍
തിരുവനന്തപുരം: നെല്‍കര്‍ഷകര്‍ക്ക് കൃഷി ആവശ്യത്തിനുള്ള വൈദ്യുതി സൗജന്യമായാണ് നല്‍കുന്നതെന്ന് വകുപ്പു മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയില്‍ കൃഷി നടത്തുന്നവര്‍ക്കും ഈ ആനുകൂല്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയാവശ്യത്തിന് നല്‍കുന്ന വൈദ്യുതി ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ നിരക്ക് ഈടാക്കും. ഇതിനായി വൈദ്യുത ബോര്‍ഡിന്റെ വിവിധ തലങ്ങളില്‍ സ്ക്വാഡുകള്‍ ഉണ്ട്. കൃഷി ഭവന്റെ ശുപാര്‍ശ അനുസരിച്ചാണ് കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്നത്.
കൃഷി ആവശ്യങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications