Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് പാചകവാതകക്ഷാമം രൂക്ഷം

കൊച്ചി: എല്‍പിജി ഓപ്പറേറ്റമാര്‍ നടത്തി വരുന്ന സമരത്തെ തുടര്‍ന്ന് പാചകവാതകക്ഷാമം സംസ്ഥാനത്ത് രൂക്ഷമാകുന്നു. സമരത്തെ നേരിടാന്‍ എസ്മ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

കൊല്ലത്തും തിരുവനന്തപുരത്തും പാലക്കാടും കോഴിക്കോടും പാചകവാതക നിറയ്ക്കല്‍ പ്ലാന്റുകളില്‍ നിന്ന് ഇന്ധനമെത്തിക്കാന്‍ 150 ട്രക്കുകള്‍ പൊലീസ് സംരക്ഷണത്തോടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഫ് പറഞ്ഞു.

സമരത്തില്‍ നിന്ന് പിന്മാറാത്ത ട്രക്ക് ഓപ്പറേറ്റര്‍മാരെയും ഡ്രൈവര്‍മാരെയും എസ്മ പ്രകാരം കസ്റഡിയിലെടുക്കും. മോട്ടോര്‍ വാഹന വകുപ്പ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരുടെ സംയുക്ത സംഘം ദേശീയ പാതയിലെയും മറ്റു പ്രധാന റോഡുകളിലെയും തെരച്ചില്‍ ശക്തമാക്കും.

ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതകം വാഹനങ്ങളിലും വ്യാവസായിക ആവശ്യത്തിനും ഉപയോഗിച്ചതും എല്‍പിജി ക്ഷാമത്തിന് കാരണമായി പറയുന്നു. എല്ലാ താലൂക്കുകളിലും എല്‍പിജി ദുരുപയോഗത്തിനെതിരെ സ്പെഷ്യല്‍ സ്ക്വാഡിന്റെ സേവനം ലഭ്യമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെയും ലക്ഷദ്വീപിലെയും ട്രക്ക് ഓപ്പറേറ്റര്‍മാര്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിവരുന്ന പണിമുടക്ക് പൂര്‍ണമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+