ദേവസ്വംഭൂമി തിരിച്ചു പിടിക്കാന്‍ നടപടി: മന്ത്രി
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളുടെ അന്യാധീനപ്പെട്ടു പോയ ഭൂമി തിരിച്ചു പിടിക്കാന്‍ നടപടികള്‍ എടുക്കുമെന്ന് ദേവസ്വം മന്ത്രി കെ.സി.വേണുഗോപാല്‍ നിയമസഭയെ അറിയിച്ചു. തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന് മാത്രമായി 78 ഏക്കറോളം ഭൂമി നഷ്ടമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ദേവസ്വം ബോര്‍ഡുകള്‍ക്ക് നഷ്ടമായ ഭൂമിയില്‍ മൂന്ന് ഏക്കര്‍ ഇതുവരെ തിരിച്ചു പിടിച്ചിട്ടുണ്ട്. ബാക്കിയുള്ളവ സ്വന്തമാക്കാനായി നടപടികള്‍ തുടരുകയാണ്. തിരിച്ചു പിടിച്ച ഭൂമി എന്തു ചെയ്യണമെന്ന് ബോര്‍ഡിനോട് നിര്‍ദേശിക്കാന്‍ സര്‍ക്കാരിനാവില്ല. കാരണം അവ സ്വയംഭരണ സ്ഥാപനങ്ങളാണ്. വനഭൂമിയോട് ചേര്‍ന്നുള്ള നിരവധി പ്രദേശങ്ങളും ദേവസ്വം ബോര്‍ഡില്‍ നിന്ന് മറ്റുള്ളവര്‍ കൈയേറിയിട്ടുണ്ട്.
ശബരിമലയിലെ വികസനം ഇനി നിലയ്ക്കല്‍ കേന്ദ്രീകരിച്ചായിരിക്കും. നിലയ്ക്കലില്‍ ഇതിനുള്ള ഭൂമി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ശബരിമലയുടെ വികസനത്തിന് വനഭൂമി നല്‍കാന്‍ കേന്ദ്രം സമ്മതിച്ചിട്ടുമുണ്ട്. ഇനി ഭൂമി ലഭിക്കാന്‍ സുപ്രീംകോടതിയുടെ സമ്മതം കൂടി മതിയെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications