സംസ്ഥാനത്ത് 11,437 വൈദ്യുതിമോഷണക്കേസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 2001മുതല്‍ 2005 വരെ 11,437 വൈദ്യുതി മോഷണക്കേസുകളും അനുബന്ധ സംഭവങ്ങളും കണ്ടെത്തിയതായി വൈദ്യുതവകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ അറിയിച്ചു.
ഈ വകുപ്പില്‍ ബോര്‍ഡിന് 82.56 കോടി രൂപ ലഭിക്കാനുണ്ട്. ഇതില്‍ 47.23 കോടി വൈദ്യുതിമോഷണത്തില്‍ നിന്നു മാത്രമാണ്. എന്നാല്‍ 18.66 കോടി മാത്രമെ ബോര്‍ഡിന് ഇതുവരെ ലഭിച്ചിട്ടുള്ളൂ. ഇതു സംബന്ധിച്ച ബാക്കി കേസുകള്‍ കോടതിയിലും അനുബന്ധസ്ഥാപനങ്ങളിലും നടന്നുവരികയാണ്. ഇത് പൂര്‍ത്തിയായാലെ ബാക്കി തുക ലഭിക്കുകയുള്ളൂ.
2002-03 വര്‍ഷത്തില്‍ ബോര്‍ഡിന്റെ റവന്യൂകമ്മി 1.015.57 കോടിയായിരുന്നു. ഇത് 2005ല്‍ 350 കോടിയായി കുറഞ്ഞു. നല്ല രീതിയില്‍ മഴ ലഭിച്ചാല്‍ റവന്യൂകമ്മി പൂര്‍ണമായും നികത്താനാവുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications