സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ജൂലൈ 23 ശനിയാഴ്ച പ്രഖ്യാപിക്കും. രാവിലെ 10.30ന് മന്ത്രി എ.പി അനില്‍കുമാറാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തുക.
മമ്മൂട്ടി, ദിലീപ് എന്നിവര്‍ മികച്ച നടന്മാര്‍ക്കുള്ള അവാര്‍ഡിനായി മത്സരരംഗത്തുണ്ട്. മീരാ ജാസ്മിന്‍, കാവ്യ മാധവന്‍, ഗീതു മോഹന്‍ദാസ്, ഷീല, ശോഭന തുടങ്ങിയവരാണ് മികച്ച നടിക്കുള്ള അവാര്‍ഡിനായി രംഗത്തുളളത്. കമല്‍, ബ്ലെസി, രാജീവ് നാഥ്, ടി.വി ചന്ദ്രന്‍, ശ്യാമപ്രസാദ് എന്നിവരാണ് സംവിധായകപട്ടികയിലുള്ളത്.
ശ്രീകുമാരന്‍ തമ്പിയാണ് അവാര്‍ഡ് കമ്മറ്റി അധ്യക്ഷന്‍. കെ.പി ഉദയഭാനു, ലെനില്‍ രാജേന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ആര്യാടാന്‍ ഷൗക്കത്ത്, വിപിന്‍ മോഹന്‍, മേനക എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍. സിനിമയെക്കുറിച്ചുള്ള മികച്ച ഗ്രന്ഥം കെ.ജയകുമാര്‍ അധ്യക്ഷനും റോസ് മേരി, സതീഷ് ബാബു പയ്യന്നൂര്‍ എന്നിവര്‍ അംഗങ്ങളുമായി സമതി തിരഞ്ഞെടുക്കും.












Click it and Unblock the Notifications