വിമാനത്താവളത്തില്‍ നിന്നും രണ്ടു വിദേശികളെ അറസ്റു ചെയ്തു
തിരുവനന്തപുരം: രാജ്യാന്തര തീവ്രവാദികളെന്നു സംശയിക്കുന്ന രണ്ടു വിദേശികളെ വിമാനത്താവളത്തില്‍ നിന്നും പൊലീസ് അറസ്റു ചെയ്തു.
അഫ്ഗാന്‍കാരനെന്നു കരുതുന്ന ജമീര്‍ ഖാനും ഇറാന്‍കാരനായ അല്‍ദാവൂദുമാണ് പിടിയിലായത്. ഇതില്‍ ജമീര്‍ഖാന് ഇസ്രായേല്‍ പാസ്പോര്‍ട്ടും അല്‍ദാവൂദിന് സൗത്ത് ആഫ്രിക്കന്‍ പാസ്പോര്‍ട്ടുമാണ് ഉള്ളത്.
തിരുവനന്തപുരത്തു നിന്നും ദോഹയിലേക്കു പോയ ഇവര്‍ അവിടെ നിന്നും ലണ്ടനിലേക്കു പോകാന്‍ ശ്രമിച്ചപ്പോള്‍ പാസ്പോര്‍ട്ട് വ്യാജമാണെന്നു കണ്ട് ഇവരെ അടുത്ത വിമാനത്തില്‍ തന്നെ തിരുവനന്തപുരത്തേക്കു തിരിച്ചയക്കുകയായിരുന്നു.
ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ഇവരെ ചോദ്യംചെയ്തു വരികയാണ്.












Click it and Unblock the Notifications