ആളുമാറി മൃതദേഹം സംസ്കരിച്ചതിന് അഞ്ചുപേര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ മൃതദേഹം ആളുമാറി സംസ്കരിച്ച് സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ സസ്പെന്റ് ചെയ്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
ജി. വേണുഗോപാല്‍ നായര്‍, എസ്.ശശികുമാര്‍, അജിത് കുമാര്‍, എ. സുകുമാരന്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. മരിച്ച അനില്‍കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ വീടു വച്ച് നല്‍കുമെന്നും അനില്‍കുമാറിന്റെ മക്കളുടെ പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ച അനില്‍കുമാറിന്റെ മൃതദേഹം ജയിലധികൃതരുടെ അനാസ്ഥ മൂലം ആളുമാറി സംസ്കരിക്കുകയായിരുന്നു. രാജേഷ് എന്ന തടവുപുള്ളിയുടെ വീട്ടിലേക്കാണ് മരണ സന്ദേശം പോയത്. തുടര്‍ന്ന് രാജേഷിന്റെ ബന്ധുക്കള്‍ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം അനില്‍കുമാറിന്റെ മക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് പരാതി നല്‍കിയിരുന്നു. പരാതി കൈപ്പറ്റിയ ശേഷമാണ് സഹായവാഗ്ദാനം മുഖ്യമന്ത്രി അറിയിച്ചത്. അനില്‍കുമാറിന്റെ ഭാര്യ നേരത്തെ മരിച്ചു












Click it and Unblock the Notifications