Get Updates
Get notified of breaking news, exclusive insights, and must-see stories!

മണല്‍ ഖനനത്തിന് സര്‍ക്കാര്‍ എതിരല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കരിമണല്‍ ഖനനം വേണ്ടെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജൂലൈ 21 വ്യാഴാഴ്ച നിയമസഭയില്‍ കരിമണല്‍ ഖനനം സംബന്ധിച്ച പ്രശ്നം ചര്‍ച്ചക്കു വന്നപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. എല്ലാ പ്രശ്നങ്ങളും വിലയിരുത്തിയതിനു ശേഷം മാത്രമെ ഇതുസംബന്ധിച്ച അന്തിമതീരുമാനം എടുക്കുകയുളളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ധാതുസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കണം. മഴക്കാലത്ത് ഒന്നര അടിയോളം കരിമണല്‍ തീരത്ത് അടിഞ്ഞുകൂടും. ഇത് യന്ത്രങ്ങള്‍ ഉപയോഗിക്കാതെ തന്നെ എടുക്കാന്‍ സാധിക്കും. ഇതിന് ഖനനം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആറാട്ടുപുഴ, ആലപ്പാട് തീരപ്രദേശങ്ങളില്‍ നിന്ന് 50 കോടി രൂപ വിലവരുന്ന ഒരു ലക്ഷം ടണ്‍ ധാതുമണല്‍ ശേഖരിക്കാനാകുമെന്ന് വ്യവസായ വകുപ്പുമന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ് പറഞ്ഞു.

ഖനനം സംബന്ധിച്ച് ഇപ്പോഴുള്ള ഉത്തരവുകള്‍ എടുത്തുകളയണമെന്നും ശാസ്ത്രീയരീതിയില്‍ പഠനം നടത്തിയ ശേഷം മാത്രമെ ഇതെക്കുറിച്ച് അന്തിമതീരുമാനം എടുക്കാവൂയെന്നും ജെഎസ്എസ് അംഗം എ.എന്‍ രാജന്‍ ബാബു പറഞ്ഞു. കരിമണല്‍ ഖനനം അനുവദിക്കരുതെന്നായിരുന്നു സിപിഎമ്മിലെ ദേവകുമാറിന്റെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+