കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വയനാട്ടിലെ പഞ്ചാരക്കൊല്ലിയിലെ തേയിലത്തോട്ടത്തില്‍ പണിചെയ്യുന്ന ആദിവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ രണ്ടുമന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.സിപിഎമ്മിലെ എം.വി ജയരാജന്റെ അടിയന്തിരപ്രമേയത്തിനുള്ള നോട്ടീസിന്മേല്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഈ തോട്ടം നടത്തുന്നത് ഒരു ആദിവാസി സൊസൈറ്റിയാണ്. ഇവിടുത്തെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഏഴുമാസങ്ങളായി വേതനം ലഭിക്കുന്നില്ല. തേയിലയുടെ വിലയിടിവു മൂലം തൊഴിലാളികളുടെ ഒരാഴ്ചത്തെ വേതനമായ 150 രൂപ 100 രൂപയായി കുറയുകയും ചെയ്തു. ഈ കോളനിയിലെ വേലുക്കചാമു(58) എന്നയാള്‍ മരിച്ചത് പട്ടിണി കൊണ്ടല്ലാ, അസുഖം മൂലമാണ്. സഹകരണസ്ഥാപനത്തില്‍ നിന്നും എടുത്ത 10,000 രൂപ എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും ഇയാളുടെ കുടുംബത്തിനു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തോട്ടത്തിലെ തൊഴിലാളികള്‍ക്ക് രണ്ടുമാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പട്ടികക്ഷേമ വകുപ്പുമന്ത്രി എ.പി അനില്‍ കുമാര്‍ പറഞ്ഞു. ഒരു കോടി രൂപ മുതല്‍മുടക്കി തോട്ടത്തിലെ തേയിലയുല്‍പാദനം പുനരാരംഭിക്കാന്‍ പട്ടികക്ഷേമ വകുപ്പ് ആലോചിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X