ലണ്ടനില്‍ വീണ്ടും സ്ഫോടനങ്ങള്‍
ലണ്ടന്‍: അന്‍പത്തിയേഴു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനപരമ്പര കഴിഞ്ഞു രണ്ടാഴ്ച തികഞ്ഞ ജൂലൈ 21ന് ലണ്ടനില്‍ വീണ്ടുമുണ്ടായ സ്ഫോടനം ബ്രിട്ടനിലെങ്ങും പരിഭ്രാന്തി പരത്തി. സ്ഫോടനത്തില്‍ ഒരാള്‍ക്കു പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ലണ്ടനിലെ രണ്ടു ഭൂഗര്‍ഭ റെയില്‍വേ സ്റേഷനുകളിലും ഒരു ബസിലുമാണ് സ്ഫോടനമുണ്ടായത്. മധ്യലണ്ടനിലെ തിരക്കേറിയ വാറന്‍ സ്ട്രീറ്റ് ട്യൂബ് സ്റേഷനില്‍ നിര്‍ത്താനൊരുങ്ങുകയായിരുന്ന ട്രെയിനിലെ സ്ഫോടനത്തിലാണ് ഒരാള്‍ക്കു പരിക്കേറ്റത്. ചെറിയൊരു ബോംബാണ് ഇവിടെ പൊട്ടിയത്. ഓവല്‍ ട്യൂബ് സ്റേഷനിലായിരുന്നു രണ്ടാമത്തെ സ്ഫോടനം. കിഴക്കന്‍ ലണ്ടനിലെ ബഥ്നല്‍ ഗ്രീനിലെ ഹാക്ക്നി റോഡില്‍ 26-ാം നമ്പര്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നു. ലണ്ടന്‍ സമയം ഉച്ചക്ക് 12.25നാണ് അപകടമുണ്ടായത്.
കഴിഞ്ഞ സ്ഫോടനപരമ്പര നടത്തിയ അല്‍ഖായിദ ഗ്രൂപ്പു തന്നെയാണ് ഈ സ്ഫോടനത്തിനു പിന്നിലുമെന്നാണ് കരുതുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേ സമയം സ്ഫോടനങ്ങള്‍ക്കു തൊട്ടുപിന്നാലെ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗില്‍ നിന്ന് 20 അടി മാത്രം അകലെ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടുപേരെ അറസ്റു ചെയ്തു. വസതിയുടെ കവാടത്തിലേക്കു നടക്കുകയായിരുന്ന ഏഷ്യന്‍ വംശജനെന്നു തോന്നിക്കുന്ന യുവാവാണ് അറസ്റിലായത്. ഭരണസിരാകേന്ദ്രമായ വൈറ്റ്ഹാളിനടുത്താണിത്.
സംഭവസമയത്ത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജോണ്‍ ഹോവാര്‍ഡുമായി ഡൗളിംഗില്‍ ബ്ലെയര്‍ ചര്‍ച്ച നടത്തുകയായിരുന്നു.












Click it and Unblock the Notifications