ലണ്ടനില്‍ സ്ഫോടനം നടത്താനെത്തിയ ചാവേറിനെ വെടിവച്ചു
ലണ്ടന്‍: ലണ്ടനില്‍ ജൂലായ് 22 വെള്ളിയാഴ്ച സ്ഫോടനം നടത്താനെത്തിയ ഏഷ്യന്‍ വംശജനായ ചാവേറിനെ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ടുകള്‍. സ്റോക്ക്വെല്ലിലെ ഭൂഗര്‍ഭ റയില്‍ സ്റേഷനിലെത്തിയ ചാവേറിനെയാണ് സാധാരണ വേഷത്തില്‍ നിന്നിരുന്ന ഉദ്യോഗസ്ഥര്‍ വെടിവച്ചത്. ഇവിടെ നിന്നും യാത്രക്കാരെയും മറ്റുള്ളവരെയും പൂര്‍ണമായും ഒഴിപ്പിച്ചു.
ട്യൂബ് റെയില്‍വേസ്റ്റേഷനിലെത്തിയ ചാവേറിനു നേരെ അഞ്ചു തവണ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ കാഴ്ചയില്‍ ഏഷ്യന്‍ വംശജനെന്നു തോന്നിക്കുന്നയാളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ പറ്റി പൊലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ജൂലായ് 21 വ്യാഴാഴ്ചയ ലണ്ടനില്‍ മൂന്നു ട്യൂബ് റെയില്‍വേയിലും ഒരു ബസിലും സ്ഫോടനമുണ്ടായിരുന്നു. ജൂലായ് ഏഴിന് അന്‍പത്തേഴു പേരുടെ മരണത്തിനിടയാക്കിയ ശേഷം ലണ്ടനില്‍ നടക്കുന്ന രണ്ടാമത്തെ സ്ഫോടനശ്രമമാണിത്.


Click it and Unblock the Notifications