സ്കൂളുകളിലെ നിയമന നിരോധനം പിന്‍വലിച്ചു
തിരുവവനന്തപുരം: എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളില്‍ അധിക തസ്കികകള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നിരോധനം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 2004-05 വിദ്യാഭ്യാസ വര്‍ഷത്തില്‍ എയ്ഡഡ് സ്കൂളുകളില്‍ അധിക തസ്കികകളില്‍ നടത്തിയ നിയമനത്തിന് അംഗീകാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
2004 ജൂലൈ 15നു ശേഷം വിവിധ എയ്ഡഡ് സ്കുളുകളില്‍ നിയമനം ലഭിച്ച നാലായിരത്തിലേറെ അധ്യാപകര്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും. സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.
സാമ്പത്തിക ബാധ്യത സംബന്ധിച്ച വിശദാംശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കാത്തതിനാല്‍ നേരത്തെ നിയമന നിരോധനം പിന്‍വലിക്കുന്നതിനെ ധനകാര്യ വകുപ്പ് എതിര്‍ത്തിരുന്നു. ധനകാര്യ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ചാണ് 1999 നവംബറില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications