സിഐടിയു അഖിലേന്ത്യാ സമ്മേളനം തുടങ്ങി
ആലപ്പുഴ: സിഐടിയു അഖിലേന്ത്യാ സമ്മേളനം ജൂലൈ 23 ശനിയാഴ്ച ആലപ്പുഴയില്‍ തുടങ്ങി.
രാവിലെ 10 മണിക്ക് ബിടിആര്‍ നഗറില്‍ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എം.കെ പാന്ഥെ സമ്മേളത്തിനു മുന്നോടിയായി പതാക ഉയര്‍ത്തി. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മളനത്തില്‍ ചിത്തബ്രദമജുംദാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ.ബാലാനന്ദന്‍, കെ.എന്‍ രവീന്ദ്രനാഥ്, എം.എം ലോറന്‍സ്, ഡോ.കെ.ഹേമലത, കെ.കെ ദിവാകരന്‍, ജി.സുധാകരന്‍, കെ.പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
സംഘടനാ പ്രമേയങ്ങളിലുള്ള ചര്‍ച്ച ശനിയാഴ്ച വൈകീട്ടു നടക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളെപ്പറ്റി സെമിനാറുകളും നടക്കും. 26നു നടക്കുന്ന സമാപനസമ്മേളനത്തോടനുബന്ധിച്ച് രണ്ടുലക്ഷം പേര്‍ പങ്കെടുക്കുന്ന റാലി നടക്കും. എം.കെ പാന്ഥേ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications