കോള ഫാക്ടറിക്ക് വീണ്ടും അനുമതി നിഷേധിച്ചു
പാലക്കാട്: കോടതി നിര്‍ദേശിച്ച നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ പെരുമാട്ടി പഞ്ചായത്ത് നോട്ടീസ് നല്‍കി.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ജൂണ്‍ ഒന്ന് മുതല്‍ സമീപപ്രദേശങ്ങളില്‍ വെള്ളം വിതരണം ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പഞ്ചായത്തിന്റെ നടപടിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ജൂലൈ 26ന് നടക്കുന്ന പഞ്ചായത്ത് അംഗങ്ങളുടെ യോഗത്തില്‍ കമ്പനിയുടെ വാദങ്ങള്‍ അവതരിപ്പിക്കാനും അവസരം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications