വിദ്യാര്‍ഥികളുടെ പുന:പ്രവേശനത്തിന് കമ്മിഷന്‍ ഉത്തരവ്
പത്തനംതിട്ട: ട്യൂഷന്‍ ഫീസ് അടയ്ക്കാത്തതിന് റാന്നി-പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളജില്‍ നിന്നും പുറത്താക്കിയ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പ്രവേശനം അനുവദിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.
പത്തനംതിട്ടയിലെ കെടിഡിസി ഗസ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിലാണ് വിദ്യാര്‍ഥികളെ പുറത്താക്കിയതിനെ കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അംഗീകരിക്കാമെന്ന് കമ്മിഷനു മുന്നില്‍ ഹാജരായ കോളജ് അധികൃതര്‍ അറിയിച്ചു.
കമ്മിഷന്‍ അംഗം പ്രൊഫ. എസ്. വര്‍ഗീസിന്റെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്.












Click it and Unblock the Notifications