കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയം വഴി വൈദ്യുതി ട്രെയിന്‍ ഉടനെയില്ല: റെയില്‍മന്ത്രി

  • By Staff
Google Oneindia Malayalam News

കോട്ടയം: കൊല്ലം വരെ റെയില്‍വേ വൈദ്യുതീകരണം പൂര്‍ത്തിയായ ശേഷമേ കോട്ടയം വഴി വൈദ്യുതി ട്രെയിന്‍ ഓടിക്കുന്ന കാര്യം പ്രാവര്‍ത്തികമാകൂയെന്ന് റെയില്‍വേ സഹമന്ത്രി ആര്‍.വേലു പറഞ്ഞു.

റെയില്‍വേ വൈദ്യുതീകരണം പൂര്‍ത്തിയായിട്ടും ജീവനക്കാരെ മാറ്റി നിയമിക്കാന്‍ കഴിയാത്തതിനാലാണ് കോട്ടയം പാതയില്‍ വൈദ്യുതി ട്രെയിന്‍ വൈകുന്നത്. നാലു പാസഞ്ചര്‍ ട്രെയിനുകള്‍ക്കും നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍ക്കും വൈദ്യുതി എന്‍ഞ്ചിന്‍ ഉപയോഗിക്കാന്‍ അനുവാദം ലഭിച്ചിട്ടുണ്ടെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ മാസങ്ങള്‍ പിന്നിട്ടിട്ടും റെയില്‍വേക്കു കഴിഞ്ഞിട്ടില്ല.

വൈദ്യുതി ട്രെയിന്‍ ഓടിത്തുടങ്ങിയാല്‍ എറണാകുളം നോര്‍ത്ത് സ്റേഷനില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്കു നേരിടുന്ന അനാവശ്യകാലതാമസം ഒഴിവാക്കാനാകും. വൈദ്യുതി എന്‍ഞ്ചിനുമായി വരുന്ന ട്രെയിനുകള്‍ക്ക് ഇവിടെയാണ് ഡീസല്‍ എന്‍ഞ്ചിന്‍ ഘടിപ്പിക്കുന്നത്. വൈദ്യുീതകരണം പൂര്‍ത്തിയായാല്‍ എന്‍ഞ്ചിന്‍ മാറ്റം കോട്ടയത്തു നടത്താനാകും. ഇപ്പോള്‍ എഞ്ചിന്‍ മാറ്റുന്നതിനായി 45 മിനിട്ടു വരെ ട്രെയിനുകള്‍ നോര്‍ത്ത് സ്റ്റേഷനില്‍ പിടിച്ചിടേണ്ട അവസ്ഥ വരുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X