സിപിഎമ്മിന് കോണ്‍ഗ്രസ് വഴങ്ങരുത്: കെപിസിസി
കൊച്ചി: സിപിഎം ശാഠ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വഴങ്ങരുതെന്ന് കെപിസിസി നേതൃയോഗം ആവശ്യപ്പെട്ടു. യോഗം അംഗീകരിച്ച് സംഘടനാ റിപ്പോര്‍ട്ടിലാണ് സിപിഎമ്മിന് എതിരായ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്രത്തില്‍ സിപിഎം കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നുണ്ടെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യഎതിരാളിയാണ് സിപിഎം.
സാമുദായിക നേതാക്കളുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടി കണക്കിലെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സമുദായങ്ങളുടെ പിന്നാലെ പോകുന്ന നയം ഉപേക്ഷിക്കണം. പാര്‍ട്ടി തീരുമാനങ്ങള്‍ സമുദായങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ സാമുദായിക സമ്മര്‍ദങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങരുത്.
കോണ്‍ഗ്രസിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കാനായി ഒരു സ്ഥാപനം തന്നെ തുടങ്ങണം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം ഇനി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. തിരഞ്ഞെടുപ്പില്‍ വിശാലതാല്‍പര്യത്തോടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണം.
വീക്ഷണം പത്രം വീണ്ടും ആരംഭിക്കണമെന്നും പാര്‍ട്ടി നയം ജനങ്ങളിലെത്തിക്കാന്‍ ഇത് അത്യാവശ്യമാണെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications