തലശേരിയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു
തലശേരി: കണ്ണൂരിലെ തലശേരിയില്‍ വീടു നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
തലശേരി എകെജി ക്ലബിനടുത്തു താമസിക്കുന്ന നാരങ്ങാട്ട് ശ്രീധരന്‍(58) എന്നായാളാണ് മരിച്ചത്. വിജയന്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂലായ് 23 ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കുണ്ടുചിറ അമ്പലം ബസ്സ്റോപ്പിന് സമീപം രാഘവന്‍ നായര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ വീട് നിര്‍മ്മാണത്തിനായി മണ്ണെടുക്കുമ്പോഴാണ് അപകടമുണ്ടായത്. മണ്ണുവീണ് ഇരുവരും മണ്ണിനടിയിലാവുകയായിരുന്നു.
കഴുത്തറ്റം മണ്ണില്‍ മൂടിക്കിടന്ന വിജയനെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പൂര്‍ണമായും മണ്ണിനടിയില്‍ പെട്ട ശ്രീധരനെ അരമണിക്കൂറിനു ശേഷം പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications