Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍: എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തില്ലെന്ന് വി. എസ്

തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പിന്നീട് ഇടതുമുന്നണി ഭരണകാലത്ത് തുടരുന്നതിനെ കുറിച്ച് പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. ലാവ്ലിന്‍ ഇടപാട് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് മന്ത്രിസഭയാണ് കരാര്‍ തുടരുന്നതിനെ കുറിച്ച് തീരുമാനിച്ചത്. പിന്നീട് മുന്നണിയില്‍ ചര്‍ച്ച ചെയ്യാമെന്ന് കരുതിക്കാണും. അന്ന് അത് ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ താന്‍ അത് പറയുമായിരുന്നില്ലേയെന്നും വി. എസ് പറഞ്ഞു.

വൈദ്യുതി പദ്ധതികളുടെ നവീകരണത്തെ കുറിച്ചുള്ള ഇ. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. എസ്എന്‍സി കരാര്‍ സംബന്ധിച്ച് പാര്‍ട്ടിയുള്‍പ്പെടെ എല്ലാ തലങ്ങളിലും ഗൗരവമായി ചര്‍ച്ച ചെയ്യണം.

എസ്എന്‍സി ലാവ്ലിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും കരാര്‍ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വി. എസ് ആവര്‍ത്തിച്ചു.

കെ. കരുണാകരന്‍, ആര്‍. ബാലകൃഷ്ണപിള്ള, ടി. എം. ജേക്കബ് എന്നിവരുടെ പാര്‍ട്ടികളെ ഇടതുമുന്നണിയിലെടുക്കണോ എന്നതു സംബന്ധിച്ച് സമയം വരുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+