കുടിയേറ്റക്കാരുടെ കണക്കെടുക്കും: ബാബു ദിവാകരന്‍
തിരുവനന്തപുരം: വിവിധ തൊഴിലുകള്‍ക്കായി കേരളത്തിലേക്കു കുടിയേറിയിരിക്കുന്നവരെപ്പറ്റി വിശദമായ സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് തൊഴില്‍വകുപ്പുമന്ത്രി ബാബു ദിവാകരന്‍ ജൂലായ് 22 വെളളിയാഴ്ച നിയമസഭയില്‍ അറിയിച്ചു. ഇവരുടെ സുരക്ഷയും ജോലിസാഹചര്യങ്ങളും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇത്.
ജോലികള്‍ക്കായി ബീഹാര്‍, ഒറീസ, വെസ്റ് ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നുണ്ട്. ഇവരുടെ പേര് ലേബര്‍ വകുപ്പിനു കീഴില്‍ കരാറുകാര്‍ രജിസ്റര്‍ ചെയ്തിരിക്കണം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നിരവധി പേര്‍ കുടിയേറിയിട്ടുണ്ട്. നിരവധി മലയാളികള്‍ മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നതുകൊണ്ട് കുടിയേറ്റക്കാരുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്തെ തന്റെ മണ്ഡലമായി ചാത്തന്നൂരില്‍ മാത്രം ഇഷ്ടികക്കളങ്ങളില്‍ 5000 ബീഹാറുകാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് കോണ്‍ഗ്രസിലെ ജി. പ്രതാപവര്‍മത്തമ്പുരാന്‍ പറഞ്ഞു. ഇവര്‍ക്ക് ദിവസം 60മുതല്‍ 80 രൂപ വരെയാണ് കൂലിയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications