പൊളളലേറ്റ മസാജ് പാര്‍ലര്‍ ജീവനക്കാരി മരിച്ചു
കൊച്ചി: ഉപഭോക്താക്കളുടെ ലൈംഗിക താല്‍പര്യങ്ങള്‍ക്കു വഴങ്ങാത്തതിന്റെ പേരില്‍ മസാജ് പാര്‍ലര്‍ ഉടമസ്ഥ തീവച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സ്ത്രീ മരിച്ചു.
കൂത്താട്ടുകുളം സ്വദേശിനിയായ ലൂസി(40) എന്ന സ്ത്രീയാണ് ഇവിടെയുളള ഒരു സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ലറില്‍ വരുന്നവര്‍ക്ക് ലൈംഗികമായി വഴങ്ങാത്തതിന്റെ പേരില്‍ പാര്‍ലര്‍ ഉടമ മല്ലിക മഹാദേവനും സഹായി റോബര്‍ട്ടും തന്നെ തീവക്കുകയായിരുന്നെന്ന് ലൂസി മൊഴി നല്‍കിയിരുന്നു.
എന്നാല്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ ലൂസിയെ താന്‍ രക്ഷിക്കാനാണ് ശ്രമിച്ചതെന്നാണ് മല്ലിക പറയുന്നത്. പൊള്ളലേറ്റ ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ തുടര്‍ന്ന് മല്ലികയേയും റോബര്‍ട്ടിനേയും പൊലീസ് അറസ്റു ചെയ്തിരുന്നു.












Click it and Unblock the Notifications