ഈജിപ്ത് സ്ഫോടന ഉത്തരവാദിത്വം അല്‍ഖ്വയ്ദ ബന്ധമുള്ള സംഘടന ഏറ്റു

കെയ്റോ: ഈജിപ്തില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം അല്‍ഖ്വയ്ദ ബന്ധമുളള ഒരു തീവ്രവാദി ഗ്രൂപ്പ് ഏറ്റെടുത്തു. ഒരു ഇസ്ലാം വെബ്സൈറ്റിലൂടെയാണ് അബ്ദുളള ആസാം ബ്രിഗേഡ്സ് അല്‍ഖ്വയ്ദ എന്ന ഗ്രൂപ്പ് തങ്ങളാണ് സ്ഫോടനത്തിനു പിന്നിലെന്ന് അവകാശവാദമുന്നയിച്ചിരിക്കുന്നത്.

ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ചെച്നിയ എന്നിവിടങ്ങളില്‍ ഇസ്ലാം രക്തം വീഴ്ത്തിയ അന്താരാഷ്ട്ര ശക്തികളോടുള്ള പ്രതികാരമായാണ് സ്ഫോടനങ്ങള്‍ നടത്തിയതെന്നും ഗ്രൂപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ പറയുന്നു. ഈജിപ്തുകാരുടെ ഭീഷണികള്‍ക്കുമുന്നില്‍ തങ്ങള്‍ ഭയക്കില്ലെന്നും സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രിലില്‍ കെയ്റോവില്‍ നടന്ന കാര്‍ ബോംബു സ്ഫോടനത്തിലും ഒരു ടൂറിസ്റു ബസിനു നേരെ വെടിവച്ച സംഭവത്തിലും തങ്ങള്‍ക്കാണ് ഉത്തരവാദിത്വമെന്ന് അവകാശപ്പെട്ട രണ്ടു തീവ്രവാദി ഗ്രൂപ്പുകളിലൊന്നാണ് അബ്ദുള്ള ആസാം ബ്രിഗേഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+