ഈജിപ്തില്‍ ചാവേര്‍ ആക്രമണം: 50 മരണം
കെയ്റോ: ഈജിപ്തിലെ ഷാര്‍മല്‍ ഷെയ്ക്കിലെ ഒരു റിസോര്‍ട്ടിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 50 പേര്‍ മരിച്ചു. 150ലേറെ പേര്‍ക്ക് പരിക്കേറ്റു.
ചെങ്കടലിന്റെ ഓരത്തുള്ള സിനായി റിസോര്‍ട്ടിലാണ് ചാവേര്‍ ആക്രമണമുണ്ടായത്യ് കവിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഈജിപ്തിലുണ്ടാലുന്ന ഏറ്റവും ശക്തമായ ബോംബ് സ്ഫോടന ദുരന്തമാണിത്. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.
പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെ (ഇന്ത്യന്‍ സമയം മൂന്ന് മണി) ഏഴ് ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. ഇവയില്‍ നാലും ചാവേര്‍ കാര്‍ ബോംബ് സ്ഫോടനങ്ങളായിരുന്നു. സ്ഫോടനങ്ങള്‍ക്കു പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല.
ഒരു മാര്‍ക്കറ്റിലാണ് ആദ്യം സ്ഫോടനം നടന്നത്. ടൂറിസ്റ് കേന്ദ്രത്തിലെ ഒരു ഹോട്ടലിന് മുന്നിലും കാര്‍ ബോംബ് സ്ഫോടനം നടന്നു.












Click it and Unblock the Notifications