ആര്‍എസ്എസിനെ അമേരിക്ക തീവ്രവാദി പട്ടികയില്‍ പെടുത്തി
ദില്ലി: ആര്‍എസ്എസിനെ അമേരിക്ക തീവ്രവാദി സംഘടനകളുടെ പട്ടികയില്‍ പെടുത്തി. ലഷ്കാര്‍ ഇ-തോയിബ, ജെയിഷ് മുഹമ്മദ്, ഉള്‍ഫ, ജമായത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ക്കൊപ്പം ആര്‍എസ്എസിനെയും തീവ്രവാദി സംഘടനകളുടെ പട്ടികയില്‍ പെടുത്തിയ കാര്യം ഒരു അമേരിക്കന്‍ വെബ്സൈറ്റാണ് പുറത്തുവിട്ടത്.
ആര്‍എസ്എസിനെ അമേരിക്ക തീവ്രവാദി സംഘടനകളുടെ പട്ടികയില്‍ പെടുത്തിയ സാഹചര്യത്തില്‍ സംഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് പ്രക്ഷോഭം ആരംഭിക്കാന്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ബാബുലാല്‍ ഗൗറിനെ പോലുള്ള ബിജെപി നേതാക്കള്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം വിശദമായ അന്വേഷണം നടത്തണമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.












Click it and Unblock the Notifications