സഭാതര്‍ക്കം: ചര്‍ച്ചക്ക് മന്ത്രിസഭാ ഉപസമിതി
കൊച്ചി: ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് പൂട്ടിക്കിടക്കുന്ന പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതാണ് ഇത്.
എം.കെ.മുനീര്‍, ബാബു ദിവാകരന്‍, കെ.കെ.രാമചന്ദ്രന്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ഈ മാസം 30ന് ഉപസമിതി അംഗങ്ങള്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച തുടങ്ങും.
ആലുവ തൃക്കുന്നത്ത് സെമിനാരിയിലെ ഖബറിടത്തില്‍ ഇരു സഭാ വിശ്വാസികള്‍ക്കും പ്രാര്‍ത്ഥിക്കാന്‍ സൗകര്യമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications