വ്യാജ പാസ്പോര്‍ട്ട്: യുവതി ലണ്ടനിലേക്ക് കടന്നു
തിരുവനന്തപുരം: വ്യാജ പാസ്പോര്‍ട്ടുമായി തിരുവനന്തപുരത്ത് നിന്നും ദോഹ വഴി ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച വിദേശികളോടൊപ്പം ഒരു ജര്‍മ്മന്‍ യുവതിയുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു.
ഇവര്‍ നേരത്തെ തന്നെ ദോഹ വഴി ലണ്ടനില്‍ എത്തിയതായാണ് സംശയിക്കുന്നത്.ദോഹയില്‍ നിന്ന് പിടികൂടി തിരുവനന്തപുരത്തേക്ക് അയച്ച അഫ്ഗാന്‍കാരനായ ജുമേര്‍ഖാന്‍, ഇറാന്‍കാരനായ സെയ്ത് ദാവൂദ് ഖാഷ്മി, പിടി കിട്ടാനുള്ള മൂന്നാമനായ റീസ എന്നിവരോടൊപ്പം ഇവരും തിരുവനന്തപുരത്ത് താമസിച്ചിരുന്നു. റീസയെ പൊലീസ് അന്വേഷിച്ചുവരികയാണ്.
ലണ്ടനില്‍ സ്ഫോടനം നടന്നതിന് തൊട്ടു മുമ്പ് ലണ്ടനിലെത്താന്‍ ലക്ഷ്യമിട്ടിരുന്ന ഇവരുടെ തീവ്രവാദ ബന്ധത്തെ കുറിച്ച് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും ചില സൂചനകള്‍ കിട്ടിയതായി പോലീസ് പറയുന്നു.












Click it and Unblock the Notifications