വീക്ഷണം വീണ്ടും തുടങ്ങുന്നു; എ.സി.ജോസ് ചീഫ് എഡിറ്റര്‍
കൊച്ചി: കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം വീണ്ടും തുടങ്ങുന്നു. കെപിസിസി അംഗങ്ങളുടെ ത്രിദിന നേതൃക്യാമ്പിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. എ.സി. ജോസായിരിക്കും മുഖ്യ പത്രാധിപര്‍.
കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹന്നാനെ വീക്ഷണത്തിന്റെ മാനേജിങ്ങ് ഡയറക്ടറായും നിയോഗിച്ചിട്ടുണ്ടെന്ന് കെപിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.
സര്‍ക്കാരുകളുടെ തുടര്‍ച്ചയില്ലായ്മ സംസ്ഥാന വികസനത്തെ ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ യുഡിഎഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ജയിക്കേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടരുന്ന വികസന പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനിത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications