പാകിസ്ഥാനില്‍ തിരയാന്‍ അനുവദിക്കില്ല: മുഷറഫ്
ന്യൂയോര്‍ക്ക്: ഒസാമ ബിന്‍ ലാദനടക്കമുള്ള ഭീകരരെ പാകിസ്ഥാനില്‍ തിരയാന്‍ ഒരു വിദേശ സേനയേയും അനുവദിക്കില്ലെന്ന് പര്‍വേസ് മുഷാറഫ് പറഞ്ഞു.
അകത്തോ അതിര്‍ത്തിയിലോ ഉള്ള ഭീകരരെ പാകിസ്ഥാന്‍ തന്നെ കണ്ടുപിടിക്കുമെന്നും മുഷാറഫ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ്പര്‍വേസ് മുഷാറഫ് ഇക്കാര്യം പറഞ്ഞത്. അതിനുള്ള ശേഷി പാകിസ്ഥാന് ഉണ്ടെന്നും മുഷാറഫ് കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനില്‍ പിടിയിലാകുന്ന അന്താരാഷ്ട്ര ഭീകരരെ അമേരിക്കക്ക് കൈമാറുമോ എന്ന് വ്യക്തമാക്കാന്‍ മുഷാറഫ് തയ്യാറായില്ല. ഒസാമാ ബിന്‍ ലാദന്‍ പാക് അതിര്‍ത്തിയിലുണ്ടെന്നപ്രചാരണത്തെ കുറിച്ച് എന്തെങ്കിലും പറയാന്‍ സാധ്യമല്ലെന്നും മുഷാറഫ് പറഞ്ഞു.












Click it and Unblock the Notifications