ബീഹാറില്‍ രാഷ്ട്രപതിഭരണം ആറു മാസത്തേക്കു കൂടി നീട്ടി

ദില്ലി: ബീഹാറിലെ രാഷ്ട്രപതി ഭരണം അടുത്ത ആറുമാസത്തേക്കു കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ബീഹാറിലെ രാഷ്ട്രപതി ഭരണം അടുത്ത ആറുമാസത്തേക്കു കൂടി നീട്ടുകയാണെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

ബീഹാറില്‍ ഒരു പാര്‍ട്ടിക്കും മന്ത്രിസഭ രൂപീകരിക്കാനുളള ഭൂരിപക്ഷമില്ലെന്ന് ബീഹാര്‍ ഗവര്‍ണര്‍ ബുദ്ധദേവ് സിംഗ് കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് മാര്‍ച്ച് 27നാണ് ബീഹാറില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്.

മാര്‍ച്ച് ഏഴു മുതലുള്ള അടുത്ത ആറുമാസക്കാലം വരെയായിരുന്നു രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി.

അതേസമയം ബീഹാറില്‍ നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് എന്‍ഡിഎ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിനും ബീഹാര്‍ ഗവര്‍ണര്‍ക്കും കോടതി നോട്ടീസയച്ചു.

ബീഹാറില്‍ രാഷ്ട്രപതി ഭരണമംഗീകരിക്കാന്‍ ആ സമയത്ത് മോസ്കോയിലായിരുന്ന രാഷ്ട്രപതി തീരുമാനമെടുക്കാനിടയാക്കിയ രേഖകളെന്തെല്ലാമെന്നു ബോധിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നോട്ടീസിനെക്കുറിച്ചുള്ള തങ്ങളുടെ പ്രതികരണം മൂന്നാഴ്ചക്കകം ബോധിപ്പിക്കാനും കോടതി നിര്‍ദേശം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+