ഗോവയില്‍ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ മരിച്ചു
പനജി: ഗോവയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ മരിച്ചു. മഴയെ തുടര്‍ന്ന് 200ളം പേരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ജൂലായ് 24 ഞായറാഴ്ച രാത്രി ഒന്‍പതരയോടെ തെക്കന്‍ ഗോവയിലെ ഡികാര്‍പാലെയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെയുള്ള ഒരു മരസമാനങ്ങള്‍ വില്‍ക്കുന്ന കടക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് ഏഴുപേര്‍ മരിച്ചത്. 12ളം ജോലിക്കാര്‍ കടയിലുണ്ടായിരുന്നെന്നു കരുതുന്നു. രണ്ടു പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈനികര്‍ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.
ഈ പ്രദേശത്തുള്ള 30 കുടുംബങ്ങളെ മുന്‍കരുതലെന്നോണം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വടക്കന്‍ ഗോവയില്‍ നിന്നും 100ളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
ഗോവയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത തോതില്‍ മഴ ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications