Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്‍ഡമാനില്‍ ശക്തമായ ഭൂചലനം

പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ ജൂലായ് 23 ഞായറാഴ്ച രാത്രി 9.14ന് ശക്തമായ ഭൂചലനമുണ്ടായി. ഭൂകമ്പമാപിനിയില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനം സുനാമിക്കു കാരണമായേക്കാമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചെങ്കിലും ഇന്ത്യാ ഗവണ്‍മെന്റ് സുനാമി മുന്നറിയിപ്പു നല്‍കിയിട്ടില്ല.

മൂന്നു സെക്കന്റു മാത്രം നീണ്ടുനിന്ന ഭൂചലനത്തിന്റെ ആഘാതം ചെന്നൈ, വിശാഖപട്ടണം തുടങ്ങിയവിടങ്ങളിലും അനുഭവപ്പെട്ടു. ചെന്നൈയിലെ മൈലാപ്പൂര്‍, അഡയാര്‍, അണ്ണാനഗര്‍ തുടങ്ങിയവിടങ്ങളിലാണ് ചലനം കൂടുതല്‍ അനുഭവപ്പെട്ടത്. ഇതെത്തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി.

നിക്കോബാര്‍ ദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

ഡിസംബര്‍ 26ന് ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമി ദുരന്തത്തിലും പതിനായിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ ശക്തി കുറഞ്ഞ തുടര്‍ചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും ശക്തിയേറിയ ഭൂചലനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+