Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: വ്യാജപാസ്പോര്‍ട്ടുമായി അറസ്റിലായി വിദേശികളെ കുറിച്ചുള്ള അടിയന്തിരപ്രമേയത്തിന്മേല്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

വ്യാജപാസ്പോര്‍ട്ടുമായി പിടിയിലായ രണ്ടുപേര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ വ്യക്തിയെ കണടെത്താനാകാത്തത് സര്‍ക്കാര്‍ ഭീകരപ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്യുന്നതു കൊണ്ടാണെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ജൂലൈ 22നാണ് വ്യാജപാസ്പോര്‍ട്ടുമായി രണ്ട് വിദേശികളെ പൊലീസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് അറസ്റു ചെയ്തത്. ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തെത്തി അവിടെ നിന്നും ദോഹ വഴി ലണ്ടനിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരും. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാള്‍ ദില്ലിയിലേക്കു കടന്നുവെന്നാണ് സൂചനകള്‍. ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ലണ്ടന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റിലായവര്‍ക്ക് ഭീകരബന്ധമുണ്ടെന്നാണ് പ്രാഥമികനിഗമനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+