കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി വിട്ടവര്‍ തിരിച്ചു വരണം: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ് വിട്ടുപോയവര്‍ പാര്‍ട്ടിയിലേയ്ക്ക് തിരിച്ച് വരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കോണ്‍ഗ്രസുകാരായി മരിക്കണമെന്ന് ആഗ്രഹമുള്ള നിരവധിപേര്‍ പാര്‍ട്ടിക്ക് പുറത്ത് ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃക്യാമ്പിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പാര്‍ട്ടി വിട്ട് പോയവരെ തിരിച്ച് കൊണ്ടുവരാന്‍ നേതാക്കള്‍ ശ്രമിക്കണം. അടുത്ത കാലത്ത് പാര്‍ട്ടിയില്‍ നിന്ന് പോയവര്‍ മാത്രമല്ല, വളരെ മുമ്പ് പോയവരും തിരിച്ച് വരണം. കോണ്‍ഗ്രസ് നന്നായിട്ട് പാര്‍ട്ടിയില്‍ വരാമെന്ന് പറയുന്നവര്‍ ഇപ്പോള്‍ സംഘടനയില്‍ ഉണ്ടായ മാറ്റത്തെ കാണണം.

കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം വന്നതോടെയുള്ള മാറ്റങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുമായി ആലോചിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണ്. ഈ ശ്രമങ്ങള്‍ അനുവദിച്ചുകൊടുക്കില്ല. േ

കോണ്‍ഗ്രസിലിപ്പോള്‍ ഗ്രൂപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X