Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിനെപ്പറ്റി സിപിഎം കേന്ദ്രനേതൃത്വം വിശദീകരിക്കണം: ചെന്നിത്തല

കൊച്ചി: ലാവ്ലിന്‍ ഇടപാടു നടന്നത് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തെക്കുറിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് യുഡിഎഫിനെതിരെ ഉയര്‍ത്തിയ വിമര്‍ശനം വസ്തുതകള്‍ അറിയാതെയാണ്. യെച്ചൂരി മറുപടി പറയേണ്ടത് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ അച്യുതാനന്ദന്റെ വിമര്‍ശനങ്ങള്‍ക്കു കൂടിയാണ്. വിദേശ ഫണ്ട് സ്വീകരിക്കുമ്പോള്‍ ചര്‍ച്ച വേണമെന്ന പുതുക്കിയ പാര്‍ട്ടി പരിപാടികളുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. യുഡിഎഫിനെതിരെ വിമര്‍ശനമുന്നയിക്കാതെ അഴമതിയില്‍ പിണറായി വിജയനു പങ്കുണ്ടോയെന്നതിനെ പറ്റി അന്വേഷിക്കുകയാണ് സിപിഎം ചെയ്യേണ്ടത്.

ബാലാനന്ദനും വി.എസും ന്യായീകരിക്കാത്ത പിണറായിയെ കരുണാകരനു ന്യായീകരിക്കാന്‍ ലജ്ജ തോന്നേണ്ടതാണ്. രാജന്‍ കേസ് സമയത്ത് മാര്‍കിസ്റുകാരെ പേടിച്ച് തലയില്‍ മുണ്ടിട്ടു നടന്ന കരുണാകരനെ തനിക്കറിയാമെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+