എയര്‍പോര്‍ട്ടുകളില്‍ റീഡര്‍ മെഷീന്‍ സ്ഥാപിക്കും
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകളിലും അടിയന്തിരമായി പാസ്പോര്‍ട്ട് വിസക്കുള്ള റീഡര്‍ മെഷീനും ക്യുഡിഎശ് മെഷീനും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ അടിയന്തിരപ്രമേയത്തിന്മേലുളള നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളം തീവ്രവാദികളുടെ താവളമാകാന്‍ അനുവദിക്കില്ല. അത്തരമൊരു സാഹചര്യം കേരളത്തിലുണ്ടായിട്ടില്ല. പാസ്പോര്‍ട്ട് വീഴ്ചയുടെ പേരില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ വി.പി സുനില്‍ രാജിനെ സസ്പെന്‍ഡ് ചെയ്ത് വകുപ്പുതല അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications