പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങി
ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 25 തിങ്കളാഴ്ച ദില്ലിയില്‍ ആരംഭിച്ചു. അന്തരിച്ച സ്പോര്‍ട്സ് വകുപ്പുമന്ത്രി സുനില്‍ദത്തിനും സിറ്റിംഗ് അംഗങ്ങളായിരുന്ന സിപിഐ നേതാവ് പി.കെ വാസുദേവന്‍നായര്‍ക്കും സിപിഎം രാജ്യസഭാംഗമായിരുന്ന ബിപ്ലവ് ദാസ്ഗുപ്തക്കും പാര്‍ലമെന്റിന്റെ ഇരുസഭകളും ആദരാഞ്ജലികളര്‍പ്പിച്ചു.
ലണ്ടനിലും ഈജിപ്തിലും നടന്ന തീവ്രവാദ ആക്രമണങ്ങളെ ലോക്സഭയും രാജ്യസഭയും വിമര്‍ശിച്ചു.
തിങ്കളാഴ്ച 76-ാം ജന്മദിനം ആഘോഷിക്കുന്ന ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് പ്രതിരോധ വകുപ്പുമന്ത്രിയും യുപിഎ ലോക്സഭാകക്ഷി നേതാവുമായ പ്രണബ് മുഖര്‍ജിയും പ്രതിപക്ഷനേതാവ് എല്‍.കെ അദ്വാനിയും ആശംസകള്‍ നേര്‍ന്നു.
പാര്‍ലമെന്റിലെ വിശദമായി നടപടികള്‍ ചൊവ്വാഴ്ച മുതലേ ആരംഭിക്കുകയുള്ളൂ. ദേശീയ തൊഴിലുറപ്പു ബില്‍, ഇരട്ടപൗരത്വം നല്‍കുന്നതിനുള്ള ഭേദഗതി ബില്‍ തുടങ്ങിയ നിരവധി ബില്ലുകള്‍ ഈ സമ്മേളത്തില്‍ ചര്‍ച്ചക്കു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications