Get Updates
Get notified of breaking news, exclusive insights, and must-see stories!

സമവായം ആഗസ്ത് 5, 6 തീയതികളില്‍ നടക്കും

തിരുവനന്തതപുരം: വിദേശമലയാളികളുടെ കൂട്ടായ്മയായ സമവായം ആഗസ്ത് 5, 6 തീയതികളില്‍ തിരുവനന്തപുരത്തു നടക്കും. ഗള്‍ഫ്, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 1500ളം പേര്‍ സമവായത്തില്‍ പങ്കെടുക്കും. സമവായം ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ സമന്വയം ആഗസ്ത് ഏഴിനും വിദേശരാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയ മലയാളികളുടെ കൂട്ടായ്മയായ സമാഗമം എട്ടിനും നടക്കും.

പ്രവാസികാര്യ വകുപ്പുമന്ത്രി ജഗദീഷ് ടൈറ്റ്ലര്‍, വിദേശകാര്യവകുപ്പുമന്ത്രി ഇ. അഹമ്മദ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

വിവിധ സാംസ്കാരിക പരിപാടികളും സംസ്ഥാനത്തെ നിക്ഷേപസാധ്യതകള്‍ തുറന്നുകാണിക്കുന്ന പരിപാടികളും സമവായത്തോടനുബന്ധിച്ചു നടക്കും.

വിമാനത്താവളങ്ങളിലെ യൂസേഴ്സ് ഫീ, വിദേശജോലികളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ , വിദേശമലയാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ പ്രശ്നങ്ങളെക്കുറിച്ച് സമവായം ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ അറിയിച്ചു.

വിദേശമലയാളികളുടെ സംഘടനയായ നോര്‍ക്കയുടെ ആഭിമുഖ്യത്തിലാണ് സമവായം സംഘടിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+