സ്വാശ്രയകോളജില്‍ സര്‍ക്കാര്‍ ഫീസ് ഏര്‍പ്പെടുത്തും: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസേ ഈടാക്കാവൂവെന്ന തത്വം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭയില്‍ പ്രതാപ വര്‍മ്മ തമ്പാന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ഉമ്മന്‍ചാണ്ടി.
സ്വാശ്രയ കോളജുകളിലെ മെറിറ്റ് സീറ്റിലെ ഫീസ് നിരക്ക് സര്‍ക്കാര്‍ ഫീസിന് തുല്യമായി അംഗീകരിപ്പിച്ച് നടപ്പാക്കും. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളജ് ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് വരികയാണ്. ക്രോസ് സബ്സിഡി പാടില്ലെന്ന കോടതിവിധിയാണ് ഇപ്പോള്‍ ഇതിന് തടസ്സമായി നില്‍ക്കുന്നത്. ഇത് മാറ്റാന്‍ ആവശ്യമായ നിയമനടപടി സര്‍ക്കാര്‍ സ്വീകരിച്ചുവരികാണ്.
തിരുവനന്തപുരത്തെ കെല്‍ടെക് ഏറ്റെടുക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന് വ്യവസായ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ബുദ്ധിമുട്ട് പ്രതിരോധ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആറാട്ടു പുഴയിലെ നാലു ബ്ലോക്കുകളില്‍ കെആര്‍ഇഎംഎല്ലിന് കരിമണല്‍ ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യവസായവകുപ്പുമന്ത്രി ഇബ്രാഹിം കുഞ്ഞ് സഭയെ രേഖാമൂലം അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് കെആര്‍ഇഎംഎല്‍ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിച്ചതെന്നും വ്യവസായ മന്ത്രി സഭയെ അറിയിച്ചു.












Click it and Unblock the Notifications