ഹരിയാന സര്‍ക്കാരിനെ പിരിച്ചുവിടണം: ബിജെപി
ദില്ലി: ഗുഡ്ഗാവ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ ഭൂപീന്ദര്‍സിംഗ് ഹൂഡ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഗുഡ്ഗാവില്‍ സമരം ചെയ്യുന്ന ഹോണ്ടാ സ്കൂട്ടേഴ്സ് തൊഴിലാളികള്‍ക്കെതിരായ പൊലീസ് നടപടിയെ കുറിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കാനും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു.
ബിജെപി പ്രസിഡന്റ് എല്‍. കെ. അഗ്വാനി ഗുഡ്ഗാവില്‍ പൊലീസ് നടപടിയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചേക്കും.
മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി, മുതിര്‍ന്ന നേതാക്കളായ ജസ്വന്ത്സിംഗ്, സുഷമ സ്വരാജ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications