കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലാളികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ്: ഒരു മരണം

  • By Staff
Google Oneindia Malayalam News

ഗുഡ്ഗാവ്: സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ഹോണ്ടാ മോട്ടോര്‍ സൈക്കിള്‍സ് ആന്റ് സ്കൂട്ടേഴ്സ് ഇന്ത്യയിലെ തൊഴിലാളികള്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എഴുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.

ഹരിയാനയിലെ മനേസറിലെ ഹോണ്ടാ ഫാക്ടറി ശാഖയിലെ അമ്പത് തൊഴിലാളികളെ സസ്പെന്റ് ചെയ്യുകയും നാല് പേരെ പിരിച്ചുവിടുകയും ചെയ്തതിനെതിരെ ഒരു മാസം മുമ്പാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. തിങ്കളാഴ്ച ഫാക്ടറി പരിസരത്തേക്ക് മാര്‍ച്ച് ചെയ്ത തൊഴിലാളികളെ പൊലീസ് മൃഗീയമായി ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ നിരവധി തൊഴിലാളികളെ ഗുഡ്ഗാവിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഏറ്റുമുട്ടലിനിടെ ഏതാനും പൊലീസ് വാഹനങ്ങള്‍ സമരക്കാര്‍ കത്തിച്ചു. ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റു.

സംഭവത്തെ കുറിച്ച് മജിസ്ട്രേറ്റ്തല അന്വേഷണം നടത്താന്‍ ഹരിയാനാ മുഖ്യമന്ത്രി ഭുപീന്ദര്‍സിംഗ് ഹൂഡ ഉത്തരവിട്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. തൊഴിലാളികളും പൊലീസും ഒരു പോലെ മോശമായാണ് പെരുമാറിയതെന്നും ആരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.

രണ്ടായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഗുഡ്ഗാവിലെ ഹോണ്ട ഫാക്ടറിയില്‍ ദിവസേന ശരാശരി 2000 മോട്ടോര്‍ സൈക്കിളുകളും സ്കൂട്ടറുകളാണ് ഉത്പാദിപ്പിച്ചിരുന്നത്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഇത് നാനൂറോളമായി കുറഞ്ഞിരുന്നു. ഇപ്പോള്‍ ദിവസേന ആയിരം വാഹനങ്ങളാണ് ഉത്പാദിപ്പിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X