ഗുഡ്ഗാവില്‍ ചൊവ്വാഴ്ചയും ഏറ്റുമുട്ടല്‍
ഗുഡ്ഗാവ്: ഗുഡ്ഗാവില്‍ ജൂലൈ 25 തിങ്കളാഴ്ച തൊഴിലാളികള്‍ക്കെതിരെ നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധവുമായി മുന്നോട്ടുവന്ന ഹോണ്ട ഫാക്ടറി തൊഴിലാളികള്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
തന്റെ സഹോദരനെ ആശുപത്രിയില്‍ നിന്നും കാണാതായെന്ന് ആരോപിച്ച് വീര്‍വതി എന്ന സ്ത്രീ ഒരു പൊലീസുകാരനെ വടി കൊണ്ടടിച്ചതോടെയാണ് അക്രമം ആരംഭിച്ചത്. സിവില്‍ ആശുപത്രിക്കു നേരെ കല്ലേറ് നടത്തിയ ആള്‍ക്കൂട്ടം പൊലീസ് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തു.
തുടര്‍ന്ന് കണ്ണീര്‍വാതക ഷെല്ലുകളും ബാറ്റണുകളുമായി പൊലീസ് ജനക്കൂട്ടത്തെ നേരിട്ടു. ഒരു പൊലീസ് ജീപ്പ് ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു.












Click it and Unblock the Notifications