ഗുഡ്ഗാവ് സംഭവം: ലോക്സഭയില്‍ വാക്കൗട്ട്
ദില്ലി: ഹരിയാനയിലെ ഗുഡ്ഗാവില്‍ തൊഴിലാളികളെ പൊലീസ് മര്‍ദിച്ച സംഭവത്തെ ചൊല്ലി ജൂലൈ 26 ചൊവ്വാഴ്ച പാര്‍ലമെന്റില്‍ ബഹളം.
സഭാനടപടികള്‍ നിര്‍ത്തിവച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോക്സഭയില്‍ ബഹളം വച്ചത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബഹളം നിയന്ത്രിക്കാന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് ഏറെ പാടുപെടേണ്ടിവന്നു.
ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ നടത്തിയ പ്രസ്താവനയില്‍ തൃപ്തരാവാതെ പ്രതിപക്ഷവും ഇടതുപക്ഷവും സഭയില്‍ നിന്നിറങ്ങിപ്പോയി. യുപിഎ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആദ്യമായണ് ഇടതുപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോവുന്നത്.












Click it and Unblock the Notifications