ഗുഡ്ഗാവ്: ജുഡീഷ്യല്‍ അന്വേഷണം നടത്തും
ദില്ലി: ഗുഡ്ഗാവില്‍ ഹോണ്ട ഫാക്ടറി തൊഴിലാളികള്‍ക്കെതിരായ പൊലീസ് നടപടിയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ഹരിയാന മുഖ്യമന്ത്രി ഭുപിന്ദര്‍സിംഗ് ഹൂഡ അറിയിച്ചു.
ഒരു റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയെ അന്വേഷണത്തിനായി നിയോഗിക്കുമെന്നും ഹൂഡ അറിയിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, യുപിഎ അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
തൊഴിലാളികള്‍ക്ക് അനുകൂലമായ നയമാണ് തന്റെ സര്‍ക്കാരിനുള്ളതെന്നും ഹോണ്ട ഫാക്ടറികള്‍ക്ക് തൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധം പ്രശ്നപരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications